Kozhikode

വിമാനത്താവളത്തിൽ നിന്നും വീട്ടിലേയ്ക്ക് മടങ്ങവെ ആക്രമിച്ചതായി പരാതി; മർദ്ദനമേറ്റത് കോഴിക്കോട് സ്വദേശിയായ പ്രവാസിക്ക്

Please complete the required fields.




കോഴിക്കോട്: പ്രവാസി യുവാവിനെ കാറിലെത്തിയ സംഘം വഴിയിൽ തട‍ഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി.
കോഴിക്കോട് പിലാശ്ശേരി സ്വദേശി ​ഷറഫുദ്ദീനാണ് മർദ്ദനമേറ്റത്. കോഴിക്കോട് മുണ്ടിക്കൽതാഴത്ത് വെച്ച് വ്യാഴാഴ്ച പുലർച്ചെ 4.30 ഓടെയായിരുന്നു ആക്രമണം.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിലാശ്ശേരിയിലെ വീട്ടിലേയ്ക്ക് പോവുകയായിരുന്ന ഷറഫുദ്ദീൻ സഞ്ചരിച്ച കാർ മുണ്ടിക്കൽതാഴത്ത് വെച്ച് അഞ്ച് കാറുകളിൽ എത്തിയ സംഘം തടഞ്ഞു നിർത്തുകയായിരുന്നു.ഇരുമ്പ് ദണ്ഡ് ഉപയോ​ഗിച്ച് കാറിന്റെ ​ഗ്ലാസ് അടിച്ചു പൊട്ടിച്ചായിരുന്നു ആക്രമണം. ഷറഫുദ്ദീനും ആക്രമണത്തിൽ പരിക്കേറ്റു.
സംഭവസമയത്ത് ഷറഫുദ്ദീനും ബന്ധുവായ നാഫിസ് നിഹാലുമാണ് കാറിൽ ഉണ്ടായിരുന്നത്. സൗദി അറേബ്യയിൽ ബേക്കറിയിലെ മാനേജരാണ് ഷറഫുദ്ദീൻ.

ബേക്കറിയുടെ ഉടമകളും നേരത്തെ പാർട്ണർമാരായിരുന്നവരും തമ്മിലുള്ള ബിസിനസ് പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്നും അക്രമിച്ചവരെ പരിചയമുണ്ടെന്നുമാണ് ഷറഫുദ്ദീൻ പറയുന്നത്.പരിക്കേറ്റ ഷറഫുദ്ദീൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Related Articles

Back to top button