Kottayam

വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം, സിസിടിവി അഴിച്ചെടുത്തു, ഡിവി ആര്‍ തോട്ടിലെറിഞ്ഞു

Please complete the required fields.




കോട്ടയം: എരുമേലി മുക്കൂട്ടുതറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം. മുക്കൂട്ടുതറ ടൗണില്‍ തന്നെയുള്ള രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മോഷണം നടന്നത്.ജെന്‍ഔഷധി, പേഴത്തുവയല്‍ സ്റ്റോഴ്സ് എന്നിവിടങ്ങളില്‍ നിന്നാണ് പണം കവര്‍ന്നത്. ഇതിനുപുറമേ നീതി മെഡിക്കല്‍സ്, തകടിയേല്‍ ഫിഷ് മാര്‍ട്ട് എന്നിവിടങ്ങളില്‍ മോഷണശ്രമവും നടന്നു.പേഴത്ത് വയലില്‍ സ്റ്റോഴ്‌സിലെ സി.സി.ടി.വിയില്‍ മോഷ്ടാവെന്ന് കരുതുന്ന ഒരാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. മുഖം മൂടി ധരിച്ചയാള്‍ കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് പൂട്ട് തകര്‍ത്ത ശേഷം കടയ്ക്കുള്ളിലേയ്ക്ക് കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

എല്ലാ സ്ഥാപനങ്ങളുടെയും പൂട്ട് തകര്‍ത്തായിരുന്നു മോഷണം. ജന്‍ ഔഷധിയിലെ സിസിടിവി ക്യാമറകള്‍ ഊരിമാറ്റിയ മോഷ്ടാവ് ഡിവി ആര്‍ തോട്ടിലേയ്ക്ക് എറിയുകയും ചെയ്തു.സമീപത്തായി സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബിയുടെ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസുകള്‍ ഊരിമാറ്റിയതിനുശേഷമായിരുന്നു മോഷണം.ട്രാന്‍സ്‌ഫോര്‍മറിന്റെ ചുറ്റുമുണ്ടായിരുന്ന ഗേറ്റ് തകര്‍ത്താണ് മോഷ്ടാവ് ഫ്യൂസുകള്‍ ഊരിമാറ്റിയത്. കൂടുതല്‍ പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

Related Articles

Back to top button