
പരിയാരം: സ്വകാര്യബസും സ്ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. സ്ക്കൂട്ടര്‍ യാത്രക്കാരന് ഏമ്പേറ്റിലെ ശ്രീധരന്(62), ബസ് കണ്ടക്ടര്‍ ജയേഷ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ ഒന്പതോടെയായിരുന്നു അപകടം. കണ്ണൂരില്‍നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന കെ.എല്‍-13 എ.ജി-3053 മാനസം എന്ന ബസ് നിയന്ത്രണം വിട്ട് റോഡിന് നടുവിലെ ഡിവൈഡറിലേക്ക് കയറുകയായിരുന്നു, ഇതിനിടയിലാണ് ബസിടിച്ച് ശ്രീധരന് പരിക്കേറ്റത്. ഇരുവരേയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല.
മറ്റൊരു സംഭവത്തിൽ, ആറ്റിങ്ങൽ ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം കരിച്ചാറ അപ്പോളോ കോളനിയിൽ 25 വയസ്സുള്ള രാഹുലാണ് മരണപ്പെട്ടത്. ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു.അപകടസ്ഥലത്തുനിന്നും ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും യുവാവിന്റെ മരണം സംഭവിച്ചിരുന്നു. എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് യാത്രികൻ നിസ്സാര പരുക്കുകളോടെ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. രാഹുലിന്റെ മൃതദേഹം ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്.





