
കോഴിക്കോട്: വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിൽപന നടത്തുന്ന കക്കോടി സ്വദേശികളായ രണ്ടു യുവാക്കൾ നടക്കാവ് പൊലീസിന്റെ പിടിയിലായി.100.630 ഗ്രാം കഞ്ചാവുമായി കക്കോടി കൂടത്തുംപൊയിൽ ഷാരിയേക്കൽ താഴത്ത് നിഹാൽ (20), കയ്യൂന്നിമ്മൽതാഴം പാലക്കൽ അഭിഷേക് (20) എന്നിവരെയാണ് നടക്കാവ് എസ്.ഐമാരായ ബിനു മോഹൻ, ബാബു മമ്പാട്ടിൽ എന്നിവർ ഈസ്റ്റ് ഹില്ലിൽവെച്ച് പിടികൂടിയത്.ഇരുവരും വിദ്യാർഥികൾക്ക് വിവിധ ലഹരി വസ്തുക്കൾ നൽകുന്ന സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു. കക്കോടി കൂടത്തുംപൊയിൽ കേന്ദ്രീകരിച്ചാണ് ലഹരിവിൽപന.
മുമ്പും വലയിൽ അകപ്പെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഒരാൾ കോളജ് വിദ്യാർഥിയാണ്. എസ്.സി.പി.ഒമാരായ രജിത് ചന്ദ്രൻ, ദിപേഷ്, സി.പി.ഒ ഡ്രൈവർ സാജിഖ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.





