India

‘മുഖ്യമന്ത്രിയുടെ പ്രസ്താവന അന്‍വര്‍ വക്രീകരിച്ചത്; ഹിന്ദു, ഹിന്ദു എന്ന് ആവര്‍ത്തിച്ച് പറയുന്നതിലെ ലക്ഷ്യം വ്യക്തം’ – എ കെ ബാലന്‍

Please complete the required fields.




ഡല്‍ഹി: പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ വിമര്‍ശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ അഭിമുഖത്തെ വക്രീകരിച്ചുള്ള പ്രചാരണമാണ് നടക്കുന്നതെന്ന് എ കെ ബാലന്‍ പറഞ്ഞു.ഹിന്ദു പത്രം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന അന്‍വര്‍ വക്രീകരിച്ചത്. ഹിന്ദു, ഹിന്ദു എന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. ഹിന്ദു പത്രം വര്‍ഗീയതയ്ക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന പത്രമാണ്.
എന്നിട്ടും ഹിന്ദു, ഹിന്ദു എന്ന് ആവര്‍ത്തിച്ച് പറയുന്നതിലെ ലക്ഷ്യം വ്യക്തമാണെന്നും എ കെ ബാലന്‍ പറഞ്ഞു ഹിന്ദു പത്രം ഒന്നു കൂടി വായിക്കണം. സംഘപരിവാറിന് എതിരെ രൂക്ഷമായ നിലപാടാണ് ലേഖനത്തില്‍ ഉള്ളത്.

സ്വര്‍ണക്കടത്ത്, ഹവാല പണം പിണറായി വിജയന്‍ മുക്കുന്നു എന്നായിരുന്നല്ലോ ആരോപണം?. എന്നാല്‍ പറഞ്ഞതിന് ഘടക വിരുദ്ധമായി സ്വര്‍ണവും പണവും പിടികൂടുകയാണ് ചെയ്തത്. 160 കിലോ സ്വര്‍ണം പിടികൂടി.
കരിപ്പൂര്‍ മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്ന് സ്വര്‍ണം പിടിച്ചു എന്ന് പറഞ്ഞാല്‍ അത് മലപ്പുറത്തുകാരെ അപമാനിക്കലാകുമോ എന്ന് എ കെ ബാലന്‍ ചോദിച്ചു. സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട കേസില്‍ സ്വര്‍ണം പിടിച്ചത് തിരുവനന്തപുരത്ത് നിന്നാണ്.തിരുവനന്തപുരത്ത് നിന്ന് സ്വര്‍ണം പിടിച്ചെന്ന് പറഞ്ഞാല്‍ തിരുവനന്തപുരത്തുകാരെ അപമാനിക്കല്‍ ആകുമോ എന്നും തിരുവനന്തപുരത്ത് കൂടുതല്‍ ഹിന്ദുക്കള്‍ അല്ലേ എന്നും എ കെ ബാലന്‍ ചോദിച്ചു.

പി വി അന്‍വര്‍ തീക്കൊള്ളികൊണ്ട് തലചൊറിയുകയാണെന്നും എ കെ ബാലന്‍ പറഞ്ഞു. അന്‍വര്‍ ഇത് അവസാനിപ്പിക്കുന്നതാണ് നല്ലത്. അന്‍വറുമായി ആരെങ്കിലും സഹകരിക്കുമെന്ന് വിശ്വസിക്കുന്നില്ല.
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ശക്തമായ അന്വേഷമാണ് നടക്കുന്നത്. ഒരാഴ്ച പോലും കാത്തിരിക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. പറഞ്ഞത് അബദ്ധമായി എന്ന് തോന്നിയത് കൊണ്ടാകാം ഇതെന്നും എ കെ ബാലന്‍ പറഞ്ഞു.
കേരളത്തില്‍ സംഘപരിവാര്‍ അജണ്ടയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച ആളാണ് പിണറായി വിജയന്‍. കേരളത്തെ മറ്റൊരു ദിശയിലേക്ക് കൊണ്ടുപോകാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്നും എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button