
കോഴിക്കോട് : 12 വയസ്സുകാരിയായ വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമവും നഗ്നത പ്രദർശനവും നടത്തിയ കേസിൽ പേരാമ്പ്ര ചങ്ങരോത്ത് സ്വദേശിയായ ബസ് ജീവനക്കാരൻ അറസ്റ്റിൽ.
ചങ്ങരോത്ത് സൂപ്പിക്കട എള്ളുപറമ്പിൽ സിദ്ദിഖ് ആണ് അറസ്റ്റിലായത് .കൂത്താളിയിൽ വെച്ച് ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത് .
പേരാമ്പ്ര ഇൻസ്പെക്ടർ എം എ സന്തോഷ്,സി എം സുനിൽകുമാർ, ശ്രീജിത്ത് എന്നിവ അടങ്ങിയ പോലീസ് അംഗമാണ് പ്രതിയെ പിടികൂടിയത് കോടതി ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .





