
ഇടുക്കി: ശാന്തൻപാറ പേതൊട്ടിയിൽ മരം വീണ് വീട് തകർന്നു. മൂന്ന് കുടുംബങ്ങൾ താമസിക്കുന്ന വീടാണ് തകർന്നത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു. തോട്ടം തൊഴിലാളി സുന്ദരി ചാമകാളയുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരം കടപുഴകി വീണത്.
വീടിന് സമീപത്തെ ഏല തോട്ടത്തിൽ നിന്ന വൻ ചീമമുരിക്ക് കട പുഴകി വീഴുകയായിരുന്നു. പേതൊട്ടി സ്വദേശി സുന്ദരി ചാമകാളയുടെ വീടിന് മുകളിലേക്കാണ് മരം പതിച്ചത്.





