
സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപ കുറഞ്ഞ് 1,14,160 രൂപയായാണ് വില കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 14,270 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 1,14,280 രൂപയായിരുന്നു.
കൂടാതെ, 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. 18 കാരറ്റ് സ്വർണം പവന് 80 രൂപ കുറഞ്ഞ് 93,800 രൂപയായും, ഗ്രാമിന് 11,725 രൂപയായും മാറിയിരിക്കുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി തുടർച്ചയായി സ്വർണവില ഉയർന്നു നിന്നതിന് ശേഷമാണ് ഇപ്പോൾ വിപണിയിൽ ഈ ചെറിയ ഇടിവ് ഉണ്ടായിരിക്കുന്നത്.
അതേസമയം, ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവ് പ്രകടമാണ്. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 15 ഡോളർ കുറഞ്ഞ് 4362 ഡോളർ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാൽ, ആഗോള വിപണിയിൽ വെള്ളി വിലയിൽ നേരിയ വർധനവുണ്ടായിട്ടുണ്ട്; നിലവിൽ ഒരു ഔൺസ് വെള്ളിയുടെ വില 66.36 ഡോളറായി ഉയർന്നു.





