India

ഹിമാചലിലെ കുളുവില്‍ ബസ് അപകടം: കുട്ടികളടക്കം 16 പേര്‍ മരിച്ചു

Please complete the required fields.




ഷിംല: ഹിമാചലിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുളുവില്‍ ബസ് അപകടം. 16 പേർ മരിച്ചു. രാവിലെ എട്ടരയ്ക്ക് ആയിരുന്നു അപകടം. ബസ് ഗർത്തത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ മരിച്ചവരിൽ സ്‌കൂൾ കുട്ടികളും ഉണ്ടെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ ഇരുപതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടം നടക്കുന്ന സമയത്ത് 40 ഓളം വിദ്യാര്‍ത്ഥികള്‍ ബസിലുണ്ടായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. കുളുവിലെ ബസ് അപകടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം അനുവദിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും 

Related Articles

Leave a Reply

Back to top button