Alappuzha

വൈദ്യുതി ലൈനിൽ വീണ മരത്തിൽ തീപിടിത്തം; ട്രെയിൻ സ്റ്റേഷനിലേക്ക് എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു അപകടം

Please complete the required fields.




ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം വീണു.കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണിയോടെ ആയിരുന്നു സംഭവം. കായംകുളം- എറണാകുളം പാസഞ്ചർ ട്രെയിൻ സ്റ്റേഷനിലേക്ക് എത്തുന്നതിന് മിനിറ്റുകൾക്ക് മുൻപായിരുന്നു അപകടം സംഭവിച്ചത്.സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിന് സമീപമുള്ള മരം വെട്ടിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ വീണ മരത്തിൽ തുടർന്ന് തീ പടരുകയായിരുന്നു.

ഇത് കണ്ട യാത്രക്കാർ പരിഭ്രാന്തരായി. മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് കായംകുളം എറണാകുളം പാസഞ്ചർ 20 മിനിറ്റ് ചേപ്പാട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടു.തുടർന്ന് ഉച്ചവരെ ട്രെയിനുകളെല്ലാം രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് നിർത്തിയത്. മരം വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ച ശേഷം ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലൂടെ ട്രെയിനുകൾ കടത്തി വിട്ടു.

Related Articles

Back to top button