India

‘ഞങ്ങളിവിടെ നടത്തിയത് നേരമ്പോക്കല്ല’, ‘കേരളത്തിൽനിന്നുള്ള മാധ്യമങ്ങൾക്ക് നന്ദി’; എം.എൽ.എ. സതീശ് കൃഷ്ണ സെയിൽ

Please complete the required fields.




അങ്കോല: അർജുനുവേണ്ടിയുള്ള തിരച്ചിലിന്റെ തുടക്കംമുതൽ കാണുന്ന മുഖമാണ് കാർവാർ എം.എൽ.എ. സതീശ് കൃഷ്ണ സെയിലിന്റേത്. രാവിലെ തിരച്ചിൽ തുടങ്ങി വൈകീട്ടേ എന്നും അദ്ദേഹം മടങ്ങാറുള്ളൂ.മുഴുവൻ പ്രവർത്തനങ്ങളും ദൗത്യസ്ഥലത്തുനിന്നുതന്നെ ഏകോപിപ്പിച്ചത് അദ്ദേഹമാണ്. കേരളത്തിന്റെ 141-ാമത്തെ എം.എൽ.എ. എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ മലയാളികൾ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പുകാലത്തുപോലും താൻ ഇത്ര ജോലിചെയ്തിട്ടില്ലെന്നാണ് എം.എൽ.എ. മാധ്യമങ്ങളോട് പറഞ്ഞത്. അർജുനെ കണ്ടെത്തിയാലും തനിക്ക് വിശ്രമമില്ല, ഇനി കർണാടക സ്വദേശികളായ രണ്ടുപേരെക്കൂടി കണ്ടെത്താനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ദൗത്യത്തെപ്പറ്റിയുണ്ടായ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. ഞങ്ങളിവിടെ നടത്തിയത് നേരമ്പോക്കല്ല. കണ്ണിൽപ്പൊടിയിടാനുള്ള ശ്രമമാണെന്നും അനാവശ്യമായി പണം ചെലവഴിക്കുകയാണെന്നും ചിലർ പറഞ്ഞു.
ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്തു. അത് ഞങ്ങളുടെ ആളുകൾക്ക് വേണ്ടി തുടരും. കേരളത്തിൽനിന്നുള്ള മാധ്യമങ്ങൾക്ക് നന്ദിപറയുന്നു. ഇനിയും സഹകരണം ആവശ്യമാണ്. നിങ്ങൾ കാരണമാണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്. സമാനതകളില്ലാത്ത ഫോളോഅപ്പാണ് നിങ്ങൾ നടത്തിയതെന്നും എം.എൽ.എ. പറഞ്ഞു.

Related Articles

Back to top button