Kozhikode

പൊലീസിനെ കണ്ട് കുറ്റ്യാടിക്കാരൻ ഓടി, പിന്നലെ പരിശോധന; കിട്ടിയത് മാരക ലഹരി മരുന്ന്, നാദാപുരം സ്വദേശി പിടിയിൽ

Please complete the required fields.




കോഴിക്കോട് : പേരാമ്പ്ര പാലേരിയിൽ മാരക ലഹരിമരുന്നുമായി നാദാപുരം സ്വദേശി പിടിയിൽ. നാദാപുരം കരിങ്കാണിൻ്റവിട ഷഹീറാണ് പോലീസിൻ്റെ പിടിയിലായത്.പാലേരിയിലെ ഒരു സ്വകാര്യ കോളേജിനടുത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവരികയായിരുന്നു. കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിന്റെ വാടക വീട്ടിൽ നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്.

18 ഗ്രാം എം.ഡി.എം.എ യും കാല് കിലോഗ്രാം കഞ്ചാവും പോലിസ് കണ്ടെടുത്തു. ഈ സമയം വീട്ടിൽ നിന്നും ഓടിപ്പോയ മുഖ്യപ്രതി അമീറിനായി പോലീസ് തിരച്ചില് ആരംഭിച്ചിട്ടുണ്ട്. ഒരാഴ്‌ചയായി പോലീസ് അമീറിനായി വലവിരിച്ചിരിക്കുകയായിരുന്നു.കുറ്റ്യാടി സ്റ്റേഷനിലെ മറ്റൊരു മിസ്സിംഗ് കേസുമായി ബന്ധപ്പെട്ട് അന്വേഷണവുമായി എത്തിയതായിരുന്നു പോലീസ് ഇവിടെ.

എന്നാൽ പോലീസിനെ കണ്ട് ഒരാൾ ഓടിയതായി കുറ്റ്യാടി പോലീസിന് സംശയം തോന്നിയതിനെത്തുടർന്ന് പേരാമ്പ്ര സബ് ഇന്സ്പെക്‌ടർ ഷമീറിൻ്റെ നേതൃത്വത്തിൽ വാടക വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.പേരാമ്പ്ര പോലീസും റൂറൽ ജില്ലാ ഡാന്സാഫും പേരാമ്പ്ര ഡി.വൈ.എസ്‌പിയുടെ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്.

Related Articles

Back to top button