Kozhikode

തിക്കോടി, അയനിക്കാട് ദേശീയപാതയോരത്തെ ആറ് കടകളില്‍ മോഷണം; രണ്ടുലക്ഷത്തിലധികം രൂപ കവര്‍ന്നു

Please complete the required fields.




പയ്യോളി: തിക്കോടി, അയനിക്കാട് ദേശീയപാതയോരത്തെ ആറ് കടകളില്‍ മോഷണം. വിവിധ കടകളില്‍ നിന്നായി രണ്ടുലക്ഷത്തിലധികം രൂപ കവര്‍ന്നതായി പരാതി. തിക്കോടി മീത്തലെപള്ളിക്ക് സമീപം ദേശീയപാതയോരത്തെ പള്ളിത്താഴെ മുസ്തഫയുടെ ഉടമസ്ഥതയിലുള്ള തട്ടുകട തകര്‍ത്ത് മൂവായിരം രൂപ കവര്‍ന്നിട്ടുണ്ട്.പയ്യോളി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ദേശീയപാതയില്‍ അയനിക്കാടിനും ഇരിങ്ങലിനുമിടയിലുള്ള എഫ്.കെ ബ്രാന്‍ഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഹോം അപ്ലയന്‍സസ് കടയുടെ ഷട്ടറിന്റെ പുട്ടും ഗ്ലാസും തകര്‍ത്താണ് മോഷണം നടത്തിയത്. കടയില്‍ സൂക്ഷിച്ച ഒന്നരലക്ഷം രൂപയാണ് കവര്‍ന്നത്. കുടാതെ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും തകര്‍ത്തശേഷം സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണുള്ളത്. ശനിയാഴ്ച പുലര്‍ച്ച 3.15ഓടെയാണ് കവര്‍ച്ച നടന്നതായി സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാവുന്നത്. മോഷണത്തിന് ഉപയോഗിച്ച കമ്പിയും പ്ലയറും കടയുടെ പുറത്ത് ഉപേക്ഷിച്ചതായി കണ്ടെത്തി.

ഇതേ കെട്ടിടത്തില്‍ സമീപത്തുള്ള വാഹന പുകപരിശോധന കേന്ദ്രത്തിന്റെ പുട്ട് തകര്‍ത്ത മോഷ്ടാക്കള്‍ അകത്തുകയറി 1500 രൂപ കവര്‍ന്നിട്ടുണ്ട്. അയനിക്കാട് ഓഫീസിന് സമീപത്തെ പ്ലാസ ഹോട്ടലിന്റെ പൂട്ട് തകര്‍ത്തുഅകത്ത് കയറിയ മോഷ്ടാക്കള്‍ രണ്ട് കാമറകള്‍ തകര്‍ത്ത ശേഷം പാലിയേറ്റിവ് കേന്ദ്രത്തിന്റെ പണമടങ്ങിയ സംഭാവന പെട്ടി എടുത്തു കൊണ്ടുപോയി. തിക്കോടി ടൗണിലെ എബിഎസ്എസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് അമ്പത്തിയഞ്ചായിരത്തോളം രൂപയും നിരവധി ഭക്ഷ്യസാധനങ്ങളും കളവ് പോയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 5.15 ഓടെയാണ് ഇവിടെ കവര്‍ച്ച നടത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. ബൈത്തിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയതായി ദൃശ്യങ്ങളില്‍ വ്യക്തമാവുന്നത്.

Related Articles

Leave a Reply

Back to top button