Alappuzha

ആലപ്പുഴയിൽ കനത്ത മഴ; നിരവധി വീടുകളിൽ വെള്ളം കയറി

Please complete the required fields.




ആലപ്പുഴയിൽ കനത്ത മഴയെ തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. വലിയമരം, ചാത്തനാട് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ആലപ്പുഴ നഗരത്തിലാണ് മഴക്കെടുതി കാര്യമായി ബാധിച്ചിരിക്കുന്നത്. ഇന്നലെ രാത്രി മുതൽ തുടങ്ങിയ മഴ പുലർച്ചെ വരെ നീണ്ടുനിന്നു. ഇപ്പോൾ മഴയ്ക്ക് ശമനമുണ്ടെങ്കിലും അന്തരീക്ഷം മേഘാവൃതമാണ്. ജില്ലയുടെ വിവിധ ഇടങ്ങളിൽ മഴ തുടരുകയും ചെയ്യുന്നുണ്ട്.

നഗരത്തിൽ കൂടുതലും പെയ്ത്തുവെള്ളമാണ് കയറിയത്. മഴ മാറിനിന്നാൽ വെള്ളം ഇറങ്ങിയേക്കും. അപ്പർ കുട്ടനാട്ടിലും നിരവധി വീടുകളിൽ വെള്ളം കയറി. മഴ തുടരുന്ന സാഹചര്യമുണ്ടായാൽ നഗര പ്രദേശങ്ങൾ പൂർണമായും വെള്ളക്കെട്ടിലാവും. നദീതീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമേ അവധിയുള്ളൂ.

Related Articles

Leave a Reply

Back to top button