
നാദാപുരം : പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകൾ ആധുനിക രീതിയിൽ നവീകരിക്കുമെന്നും ഇതിനായുള്ള ഫണ്ട് വിവിധ മേഖലകളിൽനിന്നും കണ്ടെത്തുമെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമാരാമത്ത് വകുപ്പ് മൂന്നുകോടിരൂപ ചെലവിൽ ആധുനികരീതിയിൽ നവീകരിച്ച നാദാപുരം പുളിക്കൂൽ കുമ്മങ്കോട് റോഡിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ. അധ്യക്ഷനായി. കെ. മുരളീധരൻ എം.പി., തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി, ജനപ്രതിനിധികളായ സി.കെ. നാസർ, സി.എച്ച്. നജ്മബീവി, അബ്ബാസ് കണേക്കൽ, സി.ടി.കെ. സമീറ, സുമയ്യ പാട്ടത്തിൽ, സി.ആർ. ആയിഷ ഗഫൂർ, സൂപ്രണ്ടിങ് എൻജിനിയർ ഇ.ജി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.





