Kerala

ഇന്ധന വിലയില്‍ ഇന്നും കുറവ് , പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്.

Please complete the required fields.




കൊച്ചി: രാജ്യത്തെ വിവിധ നഗരങ്ങളില്‍ ഇന്ധന വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 14 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. 

101.63 രൂപയാണ് കൊച്ചിയില്‍ പെട്രോള്‍ വില. ഡീസലിന് 93 രൂപ 74 പൈസയും. തിരുവനന്തപുരത്ത് പെട്രോള്‍ വില 103 രൂപ 69 പൈസയാണ്. ഡീസല്‍ വില 95.68 രൂപയും.

തുടര്‍ച്ചയായ 35 ദിവസങ്ങളില്‍ ഇന്ധന വില മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് ഇപ്പോള്‍ കുറവ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ പല പ്രധാന നഗരങ്ങളിലും ഇന്ധന വില ഇപ്പോഴും സര്‍വകാല റെക്കോര്‍ഡില്‍ തുടരുകയാണ്.

Related Articles

Leave a Reply

Back to top button