Kozhikode

കോഴിക്കോട് അ​ന്ത​ർ​സം​സ്ഥാ​ന തൊഴിലാളിയുടെ വീ​ട്ടി​ൽ മോ​ഷ​ണ​ശ്ര​മം; പ്ര​തി പിടിയിൽ

Please complete the required fields.




കോഴിക്കോട് : കുറ്റ്യാടി ശാ​ന്തി​ന​ഗ​റി​ൽ അ​ന്ത​ർ​സം​സ്ഥാ​ന തൊഴിലാളി വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ക​യ​റി​ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തിയെ അ​ഞ്ചാ​ഴ്ച​ക്കു ശേ​ഷം അറസ്റ്റുചെയ്തു. ക​ഴി​ഞ്ഞ മാ​സം 22ന്​ ​പു​ല​ർ​ച്ചെ ​ബി​ഹാ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ അ​ഫ്​​ഫാ​റിന്റെ വീ​ടി​ന്റെ ജ​ന​ല​ഴി ത​ക​ർ​ത്ത്​ അ​ക​ത്തു ക​ട​ന്ന്​ മോ​ഷ​ണ​ത്തി​ന്​ ശ്ര​മി​ച്ച കേ​സി​ൽ പ​ന്നി​യ​വ​ൽ വെ​ള്ള​ഞ്ചേ​രി​ച്ചാ​ലി​ൽ വി.​സി. ഹാ​രി​സി​നെ​യാ​ണ്​ (46) കു​റ്റ്യാ​ടി എ​സ്.​ഐ.പി. ​ഷ​മീ​ർ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​തി​നാ​ൽ പ്ര​തി ബൈ​ക്ക്​ ഉ​പേ​ക്ഷി​ച്ച്​ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. എന്നാൽ ബൈ​ക്ക്​ എ​ടു​ക്കാ​ൻ തി​രി​ച്ചു വ​ന്ന​പ്പോ​ൾ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ചി​ട്ടും സ്ഥ​ല​ത്തെ​ത്തി​യ​ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​രു​ന്നി​ല്ല. ​ ഇ​തി​നെ​തി​രെ സ​ർ​വ​ക​ക്ഷി സം​ഘം റൂ​റ​ൽ എ​സ്.​പി​ക്ക്​ ​പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ഊർജിതമാക്കിയത്​.
അ​ഫ്​​ഫാ​റി​ന്​ വീ​ടു​ണ്ടാ​ക്കാ​ൻ സ​ഹാ​യ​മാ​യി പ​ണം ല​ഭി​ച്ച വി​വ​രം അ​റി​ഞ്ഞാ​ണ്​ ടൂ​റി​സ്റ്റ്​ ടാ​ക്​​സി ഡ്രൈ​വ​റാ​യ ഹാ​രി​സ്​ മോ​ഷ​ണ​ത്തി​ന്​ എ​ത്തി​യ​തെ​ന്നാ​യി​രു​ന്നു നാ​ട്ടു​കാ​രു​ടെ പ​രാ​തി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ ര​ണ്ടാ​ഴ്ച​ത്തേ​ക്ക്​ റി​മാ​ൻ​ഡ്​ ചെ​യ്തു.

Related Articles

Back to top button