
കോഴിക്കോട് : ബാലുശ്ശേരി കിനാലൂരിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ബബിജിത്ത്, മനീഷ്, ശരത്ത് ലാൽ, എന്നിവരാണ് അറസ്റ്റിലായത്. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള വാക്കുതർക്കാമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി 10 : 45 ന് കിനാലൂരിൽ ഏഴുക്കണ്ടിയിലാണ് സംഭവം. കിനാലൂർ സ്വദേശികളായ സിജിത്ത്, സിജാത് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചിത്സയിലാണ്. അറസ്റ്റിലായ മൂന്ന് പേരും കിനാലൂർ സ്വദേശികളാണ്.





