Malappuram

ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തി; ചികിത്സയ്ക്കിടെ ഡോക്ടർ പരിശോധിച്ചപ്പോൾ കീശയിൽ എംഡിഎംഎ, 25കാരൻ അറസ്റ്റിൽ

Please complete the required fields.




പെരിന്തൽമണ്ണ: ബൈക്കപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ യുവാവിൽനിന്ന് 21.42 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവത്തിൽ പട്ടാമ്പി ആമയൂർ ചിരങ്ങൻതൊടിവീട്ടിൽ സിബിൻ (25) അറസ്റ്റിലായി.

എടപ്പാളിൽ കഴിഞ്ഞദിവസം രാത്രിയാണ് ബൈക്കപകടമുണ്ടായത്. സിബിനെ ആദ്യം എടപ്പാളിലെ ക്ലിനിക്കിലും പിന്നീട് പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയ്ക്കിടെ ഡോക്ടർ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കീശയിൽ എംഡിഎംഎ കണ്ടത്.ആശുപത്രി അധികൃതർ വിവരം പെരിന്തൽമണ്ണ പൊലീസിനെ അറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയിൽ 21.42 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി പ്രതിയെ റിമാൻഡ്ചെയ്തു.

പെരിന്തൽമണ്ണ സ്റ്റേഷൻ ഇൻസ്‌പെക്ടർ സുമേഷ് സുധാകരൻ, എസ്.ഐ.മാരായ അനീഷ്, രാമചന്ദ്രൻ, സി.പി.ഒ. സുധീഷ്, ഹാമിർ സുഹൈൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്.

Related Articles

Back to top button