
താമരശ്ശേരി: ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് ജൂനിയർ ചേംബർ ഇന്റർനാഷണൽ താമരശ്ശേരി ടൗൺ ചാപ്റ്ററും ഐഎച്ച്ആർഡി കോളേജ് എൻഎസ്എസ് യൂണിറ്റുമായി സഹകരിച്ചുകൊണ്ട് ക്യാൻസർ ബോധവൽക്കരണ ബൈക്ക് റാലി സംഘടിപ്പിച്ചു.
താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിൽ നിന്ന് ആരംഭിച്ച റാലി താഴെപരപ്പൻ പൊയിലിൽ അവസാനിപ്പിച്ചു. പ്രസിഡന്റ് ആൽവിൻ ആന്റണിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ താമരശ്ശേരി ട്രാഫിക് എസ് ഐ ശ്രീ മുരളി പി ആർ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
മുൻകൂർ രോഗനിർണയവും രോഗപ്രതിരോധത്തിന്റെ ഒരു പ്രധാന മാർഗ്ഗം തന്നെയാണെന്നുള്ള സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തിയ സന്ദേശ റാലിയിൽ സോൺ ഓഫീസർ ഡോ.വിപിൻദാസ്, മുൻ പ്രസിഡന്റ് ഫസ്ലാബാനു, സെക്രട്ടറി ഡോ.അഞ്ജനശാന്തി, നൗഫൽ, നിസാർ, ഖദീജ സത്താർ, ഷീജ, സൂരജ്, ഷമീം, IHRD കോളേജ് എൻഎസ്എസ് യൂണിറ്റ് സെക്രട്ടറി അംബരീഷ്, മറ്റ് എൻഎസ്എസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.
അന്നേ ദിവസം തന്നെ IHRD കോളേജ് വിദ്യാർത്ഥികൾക്കായി ഡോ. അഞ്ജന ശാന്തിയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവൽക്കരണ സെമിനാറും നടന്നു.





