Wayanad

പതിനേഴുകാരി മുങ്ങി മരിക്കാനിടയായ സംഭവം; മരണകാരണം പുഴയില്‍ അടിഞ്ഞ് കൂടിയ ചെളിയാണെന്ന് പ്രഥമിക നിഗമനം

Please complete the required fields.




കല്‍പ്പറ്റ : വയനാട്ടില്‍ പതിനേഴുകാരി മുങ്ങി മരിക്കാനിടയായതിന്റെ കാരണം പുഴയില്‍ അടിഞ്ഞ് കൂടിയ ചെളിയാണെന്ന് പ്രഥമിക നിഗമനം.

തമിഴ്‌നാട് നീലഗിരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ തിരുനെല്ലി തൃശിലേരി ആനപ്പാറ കൊല്ലമാവുടി അനുപ്രിയ ഇന്നലെയാണ് മരിച്ചത്. ക്രിസ്തുമസ് ആഘോഷിക്കാന്‍ നീലഗിരി എരുമാടിലെ കുടുംബ വീട്ടിലെത്തിയതായിരുന്നു അനുപ്രിയ.

വീടിന് സമീപമുള്ള പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പുഴയിലേക്ക് ഇറങ്ങുന്നതിനിടെ അനുപ്രിയ വെള്ളത്തിലേക്ക് കാലുതെറ്റി വീഴുകയായിരുന്നു.

മുട്ടറ്റം വെള്ളം മാത്രമേ പുഴയിലുണ്ടായിരുന്നുള്ളൂ എങ്കിലും അനുപ്രിയ ചെളിയില്‍ പുതഞ്ഞ് പോയതും പൊടുന്നനെ തണുപ്പുള്ള ജലാശയത്തില്‍ വീണപ്പോഴുണ്ടായ വെപ്രാളവുമായിരിക്കാം അപകടമുണ്ടാകാന്‍ കാരണമെന്നാണ് നിഗമനം.

അനുപ്രിയയുടെ കൂടെയുണ്ടായിരുന്നത് കുട്ടികളായിരുന്നു. അതിനാല്‍ തന്നെ ചെളിയില്‍ താണു പോയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനും ഇവര്‍ക്ക് കഴിഞ്ഞില്ല. കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയവരാണ് ചെളിയിലാണ്ടുപോയ അനുപ്രിയയെ പുറത്തെടുത്തത്.

അപ്പോഴേക്കും പെണ്‍കുട്ടി നന്നേ ക്ഷീണിതയായിരുന്നു. സമയം വൈകാതെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിച്ചു. പ്രജി, സിന്ധു ദമ്പതികളുടെ മകളാണ് അനുപ്രിയ. സഹോദരന്‍ ഷെയ്ന്‍ ബേസില്‍.

Related Articles

Leave a Reply

Back to top button