Kozhikode

നാദാപുരത്തിനടുത്ത് വളയത്ത് വീടിന് സമീപമുള്ള കിണർ ഇടിഞ്ഞുതാഴ്‌ന്നു

Please complete the required fields.




കോഴിക്കോട് : നാദാപുരത്തിനടുത്ത് വളയത്ത് വീടിന് സമീപമുള്ള കിണർ ഇടിഞ്ഞുതാഴ്‌ന്നു. അച്ചംവീട്ടിൽ കിണർ ഇടിഞ്ഞുതാഴ്‌ന്നത് പരിഭ്രാന്തി പടർത്തി.

കല്ലുംപുറത്ത് ബാബുവിന്റെ വീട്ടിലാണ്‌ ആൾമറ ഉൾപ്പെടെ വൻ ശബ്ദത്തോടുകൂടി കഴിഞ്ഞ ദിവസം രാത്രി കിണർ താഴ്‌ന്നുപോയത്‌. കിണർ നിലനിർത്താനാകാത്തതിനാൽ മണ്ണിട്ട് മൂടി. അപകടസാധ്യത ഒഴിവായിട്ടുണ്ട്‌. ഇ കെ വിജയൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി പ്രദീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button