Malappuram

കരിപ്പൂരിൽ ഒരു കിലോ സ്വര്‍ണവുമായി യുവാവ് പൊലീസ് പിടിയില്‍

Please complete the required fields.




കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി യാത്രികന്‍ പിടിയില്‍. ഷാര്‍ജയില്‍നിന്ന് എത്തിയ മഞ്ചേരി സ്വദേശി താഹിറാണ് (28) വിമാനത്താവള പരിസരത്ത് പൊലീസിന്റെ പിടിയിലായത്. 1.018 കിലോ സ്വര്‍ണം മിശ്രിതരൂപത്തിലാക്കി നാല് കാപ്‌സ്യൂളിലായി ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്.

ആഭ്യന്തര വിപണിയില്‍ 54 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു. കസ്റ്റംസ് പരിശോധനക്കുശേഷം പുറത്തിറങ്ങിയ താഹിർ ബന്ധുക്കളോടൊപ്പം കാറില്‍ കയറി പുറത്തേക്ക് പോകുംവഴി സീറോ പോയന്റിലാണ് കസ്റ്റഡിയിലെടുത്തത്

Related Articles

Leave a Reply

Back to top button