
താമരശ്ശേരി : ബി.ജെ.പി.യുടെ സ്ഥാപകദിനം വിവിധ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ആചരിച്ചു. സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി പ്രഭാതഭേരി, പതാക ഉയർത്തൽ, പുഷ്പാർച്ചന എന്നിവ നടന്നു.
താമരശ്ശേരി നോർത്ത് ഏരിയയിലെ വാകപ്പൊയിൽ ബൂത്തിൽ പ്രസിഡന്റ് പി. സുധീർബാബു പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി സ്ഥാപകദിനസന്ദേശം നൽകി. കെ. സുമേഷ്, കെ. ശശിധരൻ, അനിൽകുമാർ, കെ. അക്ഷയ് എന്നിവർ നേതൃത്വംനൽകി.
തേറ്റാമ്പുറത്ത് കെ.പി. സുധീഷ് പതാക ഉയർത്തി. വി.പി. ബാബുരാജ്, കെ.പി. നിധിൻ, പി. ശ്രീകുമാർ എന്നിവർ നേതൃത്വംനൽകി. വെഴുപ്പൂരിൽ ജയപ്രകാശ് പതാക ഉയർത്തി.
സി.കെ. സന്തോഷ്, കെ.സി. രാമചന്ദ്രൻ, ഉണ്ണികൃഷ്ണൻ, എ.എം. അശോകൻ എന്നിവർ നേതൃത്വംനൽകി. മൂന്നാംതോട് ചന്ദ്രൻ പതാക ഉയർത്തി. എം.ടി. ബൈജു, സി.കെ. വിനീത്, അഹല്യൻ എന്നിവർ നേതൃത്വംവഹിച്ചു.





