Kollam

ഓവർ ടേക്കിങിനെ ചൊല്ലി തർക്കം; കൊല്ലത്ത് നടുറോഡിൽ കൂട്ടത്തല്ല്

Please complete the required fields.




കൊല്ലത്ത് നടുറോഡിൽ കൂട്ടത്തല്ല്. കൊട്ടാരക്കര പുത്തൂരിൽ കാർ തടഞ്ഞ് നിർത്തി പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി. ആക്രമണത്തിൽ ശാസ്താംകോട്ട സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബത്തിനും മർദനമേറ്റു.

ഓവർ ടേക്കിങിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ലിലേക്ക് എത്തിയത്. എസ് ഐ സുഗുണന്റെ ഭാര്യ പ്രിയയ്ക്കും മകൻ അമലിനും പരുക്കേറ്റിട്ടുണ്ട്. അമലിന്റെ പരുക്ക് ഗുരുതരമാണ്. അമലിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയും തറയിൽ വീണതിന് ശേഷം ചവിട്ടുകയും ചെയ്തു. സംഭവത്തിൽ പുത്തൂർ സ്വദേശികളായ രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Back to top button