Kozhikode
നാദാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചക്കേസ്; പ്രതി കീഴടങ്ങി

കോഴിക്കോട് : കോഴിക്കോട് നാദാപുരത്ത് വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ യുവാവ് കീഴടങ്ങി. തൂണേരി കോടഞ്ചേരി സ്വദേശിയായ മീത്തല്‍ രജീഷ് (44 ) ആണ് നാദാപുരം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
ഇതിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഈ പ്രദേശത്ത് ഹോട്ടല്‍ നടത്തി വന്നിരുന്ന പ്രതി വിറക് ആവശ്യപ്പെട്ടാണ് വയോധികയെ സമീപിച്ചത്.
തുടര്‍ന്ന് വീടിനകത്ത് കയറിയ ഇയാള്‍ വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ ബഹളം കേട്ട് നാട്ടുകാരെത്തിയതോടെ രജീഷ് സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. പരുക്കേറ്റ വയോധികയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





