Ernakulam

സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Please complete the required fields.




എറണാകുളം : കൊച്ചിയിൽ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. സിഗ്നലിൽ നിന്ന് അമിത വേഗതയിൽ മുന്നോട്ടെടുത്ത ബസ് ആണ് വൈപ്പിൻ സ്വദേശി ആന്‍റണിയെ ഇടിച്ചിട്ടത്. ബസിനടിയിലേക്ക് വീണ ആൻ്റണി തൽക്ഷണം മരിച്ചു.

അപകടത്തിന് പിന്നാലെ സ്വകാര്യ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസ്. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിൽ സിഗ്നൽ കട്ട് ആകുന്നതിന് മുൻപ് മുന്നോട്ടെടുക്കുന്നതിനായി ബസ് അമിത വേഗതയിലായിരുന്നു.

സിഗ്നലിൽ ഇടത് വശം ചേർന്ന് പോവുകയായിരുന്ന ആന്‍റണി ബസ് തട്ടിയതോടെ ടയറിന്‍റെ ഭാഗത്തേക്ക് വീണു. വൈപ്പിൻ സ്വദേശിയായ ആന്‍റണിയെ (46 വയസ്) ഹോം ഗാർഡും നാട്ടുകാരും ചേർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Leave a Reply

Back to top button