Kozhikode

പേപ്പര്‍ ബാഗും എൽ ഇ ഡി ബെള്‍ബും സിമ്പിളായി നിര്‍മിക്കാന്‍ താമരശ്ശേരിയില്‍ പരിശീലനം

Please complete the required fields.




താമരശ്ശേരി: പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുമ്പോള്‍ ബദല്‍ സംവിധാനമായ പേപ്പര്‍ ബാഗിനുള്ള സാധ്യത മുന്‍നിര്‍ത്തി താമരശ്ശേരിയില്‍ ഏകദിന പരിശീലന സെമിനാര്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്തും ചേമ്പര്‍ ഓഫ് ഇന്റസ്ട്രീസും കുടുബശ്രീയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന സെമിനാറില്‍ പേപ്പര്‍ ബാഗ് നിര്‍മാണം, എല്‍ ഇ ഡി ബള്‍ബ് നിര്‍മാണം എന്നിവയില്‍ പ്രായോഗിക പരിശീലനം നല്‍കും. ചെറിയ മൂലധനത്തില്‍ വീടുകളില്‍ വെച്ച് വിജയകരമായി നടത്താവുന്ന പദ്ധതിക്ക് എല്ലാ വിധ സാങ്കേതിക സഹായങ്ങളും ഗ്രാമപഞ്ചായത്തും ചേമ്പര്‍ ഓഫ് ഇന്റസ്ട്രീസും നല്‍കുമെന്നും സംഘാടകര്‍ താമരശ്ശേരി പ്രസ് ഫോറം മീഡിയ ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ പഞ്ചായത്ത് ഇടപെട്ട് സംവിധാനം ഒരുക്കും. പ്ലാസ്റ്റിക് നിർമാർജനത്തോടൊപ്പം തൊഴിൽ അവസരവും ഇതുവഴി ലക്ഷ്യമിടുന്നുണ്ടെന്നും സംഘാടകർ പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ സൗദാ ബീവി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എ അരവിന്ദന്‍, എം ടി അയൂബ് ഖാന്‍, ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രീസ് താമരശ്ശേരി താലൂക്ക് സെക്രട്ടറി അസീസ് അവേലം, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ജില്‍ഷ റികേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button