മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായി ഏ.കെ ശ്രീകുമാറിനേയും ജനറൽ സെക്രട്ടറിയായി ഉമേഷിനേയും തിരഞ്ഞെടുത്തു

കോട്ടയം: മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റായി ഏ.കെ ശ്രീകുമാറിനേയും ജനറൽ സെക്രട്ടറിയായി ഉമേഷിനേയും തിരഞ്ഞെടുത്തു. ശ്രീകുമാറിനെ തിരഞ്ഞെടുത്തു. രണ്ടാം തവണയാണ് ശ്രീകുമാറിനെ പ്രസിഡൻ്റായി തിരഞ്ഞെടുക്കുന്നത്.
കേരളത്തിലെ പ്രാദേശിക പത്ര പ്രവർത്തകരുടെ സംഘടനയാണ് കോട്ടയം കേന്ദ്രമായി കഴിഞ്ഞ രണ്ടുവർഷമായി പ്രവർത്തിക്കുന്ന മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ. ആനുകാലിക പ്രസിദ്ധീകരണങ്ങളും, പ്രാദേശിക ചാനലുകളും ഉൾപ്പടെയുള്ള ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലും ഒപ്പം പ്രദേശിക ന്യൂസ് വെബ്-പോർട്ടലുകളിലും സോഷ്യൽ മീഡിയയിലും പത്രപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന അസംഘടിതരായ പ്രാദേശിക ലേഖകരുടെ സംഘടനയായാണ് മലയാളം ഓൺലൈൻ മീഡിയാ അസോസിയേഷൻ. ഈ രംഗത്തു പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് ഇനിയും ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിക്കാൻ സംസ്ഥാന കമ്മിറ്റി അനുവാദം നൽകി. ഓൺലൈൻ മാധ്യമ കൂട്ടായ്മയുടെ ഭാഗമായി പ്രാദേശിക ഓൺലൈൻ മാധ്യമങ്ങളെ ഉൾപ്പെടുത്തി ആപ്ലിക്കേഷൻ ആരംഭിക്കുന്നതിന് യോഗം തീരുമാനമെടുത്തു.





