Kozhikode

മരം മുറിക്കുന്നതിനിടെ മരത്തില്‍നിന്നും വീണു; കൂരാച്ചുണ്ട് സ്വദേശി മരിച്ചു

Please complete the required fields.




കൂരാച്ചുണ്ട്: മരം മുറിക്കുന്നതിനിടെ മരത്തില്‍നിന്നും വീണ് യുവാവ് മരച്ചു. കൂരാച്ചുണ്ട് പൂവത്താംകുന്ന് കണ്ടോത്തുകണ്ടി ശ്രീജേഷ് (38) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.

സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിയ്ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടാലിട സ്വകാര്യ ആശുപത്രിയിലും മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: ജാനു. ഭാര്യ: ജിസ്‌ന. മക്കള്‍: ശ്രീജില്‍, ശ്രീജിക, ശ്രീദിയ, ശ്രീദിക. സഹോദരങ്ങള്‍: ശ്രീജ, റീന, റിനീഷ്,

Related Articles

Leave a Reply

Back to top button