World

യുപിയിൽ ബലാത്സംഗശ്രമത്തില്‍ നിന്ന് 6 വയസുകാരിയെ കുരങ്ങന്മാര്‍ രക്ഷിച്ചു

Please complete the required fields.




ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ആറുവയസുകാരിയെ ബലാത്സംഗശ്രമത്തില്‍ നിന്ന് രക്ഷപ്പെടുത്തി കുരങ്ങന്‍ കൂട്ടം. അക്രമയില്‍ നിന്ന് രക്ഷപ്പെട്ട യുകെജി വിദ്യാർത്ഥിനി, പിന്നീട് തൻ്റെ ദുരനുഭവം മാതാപിതാക്കളോട് പറയുകയായിരുന്നു. കുരങ്ങന്മാർ തന്നെ രക്ഷിക്കുകയായിരുന്നുവെന്ന് കുട്ടി രക്ഷിതാക്കളോട് പറഞ്ഞു.

ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയെ എത്തിക്കുകയും പീഡിപ്പിക്കുവാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെ കുരങ്ങന്മാർ എത്തി പ്രതിയെ ആക്രമിച്ചു. ഇതോടെ ഭയന്നുപോയ പ്രതി കുട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ പ്രതി പെൺകുട്ടിയെ കൂടെ കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാൾ മറ്റൊരു ഗ്രാമവാസിയാണെന്ന സംശയത്തിലാണ് പൊലീസ്. വീടിന് മുന്നിൽ‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി പ്രലോഭിപ്പിച്ച് വിളിച്ചുകൊണ്ടുപോവുകയായിരുന്നു.

സെപ്റ്റംബർ 20 ന് ബാഗ്പത്തിലെ ദൗല ഗ്രാമത്തിലാണ് സംഭവം. പോക്‌സോ നിയമ പ്രകാരം പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ പ്രതി ഇപ്പോൾ ഒളിവിലാണ്. ഇയാളെ പിടികൂടാനുള്ള തിരച്ചിൽ ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button