
തിരുവനന്തപുരം : ദേശീയപാതയില്‍ കാരേറ്റിന് സമീപം പുളിമാത്ത് കാറുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും എയർപോർട്ടിലേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 നാണ് അപകടമുണ്ടായത്. ശബരിമലയിലേക്ക് പോയ വാഹനത്തിൽ സഞ്ചരിച്ച തിരുവല്ലം രാജുഭവനിൽ ആർ രജി മോൻ (40), അഭിരാം (8), നെയ്യാറ്റിൻകര കൊയമ്പിൽ വീട്ടിൽ ജിത്തു കുമാർ (42), ജെ സ്വാതി (8), കാലടി ത്രയംമ്പകം വീട്ടിൽ ജയകൃഷ്ണൻ (32), അമ്പലത്തറ കുന്നുമുടമ്പിൽ വീട്ടിൽ ജെ കെ ജിജിത് (33), അമ്പലത്തറ സനിൽ കുമാർ (43), ഡ്രൈവർ അമരവിള തോട്ടുവരമ്പിൽ വീട്ടിൽ മനു (36), എയർപോർട്ടിലേക്ക് പോയ പത്തനാപുരം വലിയത്ത് ഹൗസിൽ തോമസ് മത്തായി (60), ഡ്രൈവർ അലിഫ് മൻസിലിൽ വി ഷാജി (40) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





