
ചെങ്ങന്നൂർ: ജില്ല ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സുരക്ഷാജീവനക്കാരനെ കൈയേറ്റം ചെയ്തും രോഗികൾ ഉൾപ്പെടെയുള്ളവർക്കു ശല്യമുണ്ടാക്കുകയും ചെയ്ത കേസിൽ പാണ്ടനാട് വന്മഴിമുറിയിൽ മണ്ണാറത്തറ അമ്പിളിയെ (അജേഷ് -24) അറസ്റ്റ് ചെയ്തു.
ദേഹോപദ്രവമേറ്റ സുരക്ഷാജീവനക്കാരൻ ആശുപത്രിയിൽ ചികിത്സതേടി. എസ്.എച്ച്.ഒ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ മധു, സീനിയർ സി.പി.ഒമാരായ സിജു, ഷൈൻ മണിലാൽ, കണ്ണൻ, മനോജ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.





