Ernakulam

പേരക്കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസ്; പ്രതി കുഴഞ്ഞ് വീണ് മരിച്ചു

Please complete the required fields.




കൊച്ചി: കൊച്ചിയില്‍ പേരക്കുട്ടിയെ ഹോട്ടല്‍ മുറിയിലെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുഴഞ്ഞ് വീണ് മരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ പി എം സിപ്‌സിയാണ് (50) പള്ളിമുക്കിലെ ലോഡ്ജില്‍ കുഴഞ്ഞ് വീണ് മരിച്ചത്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് സെന്‍ട്രല്‍ പൊലീസ് അറിയിച്ചു .ഹൃദയാഘാതമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഒന്നരവയസ്സുള്ള പേരമകളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് സിപ്‌സി. കേസിലെ ഒന്നാം പ്രതി ജോണ്‍ ബിനോയ് ഡിക്രൂസിനൊപ്പം തിങ്കളാഴ്ച രാത്രി ലോഡ്ജിലെത്തിയ സിപ്‌സി ഇവിടെ വെച്ച് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു നഗരത്തിലെ ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ ഒന്നരവയസ്സുകാരി നോറയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സിസ്പിക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയ് ഡിക്രൂസാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തല്‍. അമ്മ വിദേശത്തായിരുന്ന നോറയുടെ സംരക്ഷണ ചുമതല സിപ്‌സിക്കായിരുന്നു. കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന രണ്ട് പ്രതികള്‍ക്കും പിന്നീട് ജാമ്യം കിട്ടിയിരുന്നു.

Related Articles

Leave a Reply

Back to top button