
തൃശ്ശൂർ: തൃശ്ശൂർ മതിലകത്ത് ആടുകളെ തെരുവുനായ്ക്കൾ ആക്രമിച്ചു . 6 ആടുകൾ ചത്തു. പുറമെ അഞ്ച് ആടുകൾക്ക് പരിക്കേൽക്കുകയും ചെയ്തു .
ഇന്നലെ രാത്രി ആടുകളെ കെട്ടിയിട്ട സ്ഥലത്ത് നിന്ന് ബഹളം കേട്ടതിനെ തുടർന്ന് നസീബ് എത്തിയപ്പോഴാണ് ആടുകളെ നായ്ക്കൾ കടിച്ചു കീറിയതായി കണ്ടെത്തിയത്. നസീബും സംഘവും സ്ഥലത്തെത്തിയപ്പോൾ നായ്ക്കൾ തൊട്ടടുത്ത മതിൽ ചാടി രക്ഷപ്പെട്ടു.
ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി നസീബ് പറഞ്ഞു. പഞ്ചായത്തിൽ നിന്ന് വെറ്റിനറി ഡോക്ടർ എത്തി ആടുകളെ പരിശോധിച്ചു.





