
കോഴിക്കോട്: പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി യുവാവ് മരിച്ചു .കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത് . വയറ്റിലായത് എംഡിഎംഎ എന്ന് പ്രതി വെളിപ്പെടുത്തിയതോടെ പൊലീസ് ചേർന്ന് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു .ചികിത്സയിലിരിക്കെയാണ് ഇന്ന് മരണം സംഭവിച്ചത്.
എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ രണ്ട് പാക്കറ്റ് എം ഡി എം എ കവറുകൾ വയറ്റിൽ നിന്ന് പൊട്ടുകയായിരുന്നു .താമരശ്ശേരിയിൽ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.





