Kozhikode

കോഴിക്കോട് ഇരിങ്ങലിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നദാ പ്രദർശനം; യുവാവ് പിടിയില്‍

Please complete the required fields.




കോഴിക്കോട് : വടകര ഇരിങ്ങലിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നദാ പ്രദർശനം നടത്തിയ യുവാവ് പിടിയിൽ. താമരശ്ശേരി പരപ്പൻപൊയിൽ കല്ലുവെട്ടുകുഴിയിൽ സനുഷിഹാബുദ്ദീൻ(24) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വ്യാഴാഴ്ച്‌ച രാവിലെയാണ് സംഭവം. സ്‌കൂളിലേക്ക് പോകാൻ വേണ്ടി ബസ് കയറുന്നതിനായി നടന്നു പോകുന്ന രണ്ട് വിദ്യാർത്ഥിനികൾക്ക് നേരെയാണ് പ്രതിയുടെ നഗ്നതാപ്രദർശനം.

വിദ്യാർത്ഥികളെ ലോറിഡ്രൈവറായ സനുഷിഹാബ് തടഞ്ഞുനിർത്തി നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. ഇതോടെ വിദ്യാർത്ഥികൾ രക്ഷിതാക്കളെ വിവരമറിയിക്കുകയും പോക്സോ കേസ് ചുമത്തി ഇന്നലെ രാത്രിയോടെ പയ്യോളി പോലീസ് യുവാവിനെ പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ എ.കെ സജീഷിൻ്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button