
ആതെൻസ്: ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടി 26 പേർ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു . ഇന്നലെയാണ് സംഭവം നടന്നത് . ആതൻസിൽ നിന്നും തെസലോൻസ്കിയിലേക്ക് പോകുന്ന യാത്രാവണ്ടിയും ലാരിസയിലേക്ക് പോവുകയായിരുന്ന ചരക്കുവണ്ടിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ട്രെയിനുകൾ തമ്മിലുള്ള ഇടിയുടെ ആഘാതത്തിൽ നാലു ബോഗികൾ പാളം തെറ്റുകയും ആദ്യത്തെ രണ്ട് ബോഗികളും തീകത്തി നശിക്കുകയും ചെയ്തു . കൂടാതെ 250 യാത്രക്കാരെ രക്ഷിച്ചുവെന്ന് സുരക്ഷാസേന അറിയിച്ചു. 350 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നതെന്നാണ് മാധ്യമങ്ങളു ടെ റിപ്പോർട്ട്.





