India

പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചു; പാസ്റ്റര്‍ക്കെതിരെ പോക്സോ കേസ്

Please complete the required fields.




ചെന്നൈ: തമിഴ്നാട്ടിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് പാസ്റ്റര്‍ക്കെതിരെ പോക്സോ കേസ്. കോയമ്പത്തൂരിലെ കിംഗ് ജനറേഷൻ പ്രാർഥനാ ഹാളിലെ പാസ്റ്ററും സ്ഥലത്തെ പ്രധാനിയുമായ 37കാരനായ ജോൺ ജെബരാജിനെതിരെയാണ് കേസെടുത്തത്.

2024 മെയ് 21 ന് കോയമ്പത്തൂരിലെ ജിഎൻ മിൽസ് ഏരിയയിലെ തന്‍റെ വസതിയിൽ വെച്ചാണ് ജെബരാജ് 17 ഉം 14 ഉം വയസുള്ള കുട്ടികളെ പീഡിപ്പിച്ചത്. 17കാരി പാസ്റ്ററുടെ ഭാര്യാപിതാവ് ദത്തെടുത്ത അനാഥയായ കുട്ടിയായിരുന്നു. 14 കാരി അയൽവാസിയും. കഴിഞ്ഞ വർഷം ജോണിന്‍റെ വീട്ടിൽ ഒരു പാർട്ടിക്ക് പോയപ്പോഴാണ് രണ്ട് പെൺകുട്ടികളെയും ഉപദ്രവിച്ചത്. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് പാസ്റ്റര്‍ ഭീഷണിപ്പെടുത്തി.

Related Articles

Back to top button