Kannur

മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ വിദേശമദ്യ കടത്ത്; ലോറി ഡ്രൈവർ അറസ്റ്റിൽ

Please complete the required fields.




കണ്ണൂർ : മാഹിയിൽ നിന്ന് മൈസൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശ മദ്യവുമായി ഡ്രൈവർ അറസ്റ്റിൽ. ലോറി ഡ്രൈവറും മൈസൂർ സ്വദേശിയുമായ എം. അരുണിനെയാണ് നാദാപുരം പൊലീസ് പിടികൂടിയത്.

ലോറിയിൽ നിന്ന് 30 കുപ്പി വിദേശ മദ്യം അധികൃതർ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രി പെരിങ്ങത്തൂർ – നാദാപുരം സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടയിലാണ് പ്രതി പിടിയിലായത്.ലോറിയും, മദ്യവും അധികൃതർ കസ്റ്റഡിയിൽ എടുത്തു. മൈസൂരിലെ ഡിസ്റ്റിലറിയിൽ നിന്ന് മാഹിയിൽ മദ്യം എത്തിച്ച് മൈസൂരിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button