India

പോലീസിനെ അക്രമിച്ചു ; ഗുണ്ടാനേതാവ് മുഹമ്മദ് ആദിലിനെ രക്ഷപെടുത്തി സ്ത്രീകളടക്കമുള്ള സംഘം ;

Please complete the required fields.




ന്യൂഡല്‍ഹി : പോലീസ് പിടികൂടാൻ ശ്രമിച്ച ഗുണ്ടാനേതാവ് മുഹമ്മദ് ആദിലിന്റെ സഹായികള്‍ പോലീസ് സംഘത്തെ അക്രമിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

സംഭവത്തില്‍ മോഹൻ ഗാർഡൻ പോലീസ് സ്റ്റേഷനിലെ 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു . ഏറെ നാളായി പോലീസ് ആദിലിനായി തിരച്ചില്‍ നടത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.

കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് രജൗരി ഗാർഡൻ ഏരിയയില്‍ റെയ്ഡ് നടത്തിയത് . ആദിലിനെ പ്രദേശത്ത് വെച്ച്‌ പിടികൂടിയപ്പോള്‍ അനുയായികളും ബന്ധുക്കളും ആയുധങ്ങളുമായി പുറത്തിറങ്ങി.മുസ്ലീം സമുദായത്തില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവർ പോലീസുമായി ഏറ്റുമുട്ടുന്നതും വീഡിയോയില്‍ കാണാം.സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാർ പോലീസുകാരെ വലിച്ചിഴയ്‌ക്കുന്നതും തള്ളിയിടുന്നതും ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം . സഹകരിക്കാൻ നാട്ടുകാരോട് അഭ്യർത്ഥിക്കുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് സ്ത്രീകളുടെ സഹായത്തോടെ ആദില്‍ രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.റിപ്പോർട്ടുകള്‍ പ്രകാരം വടികളും കത്തികളും ഉപയോഗിച്ചാണ് ഇവർ പോലീസിനെ ആക്രമിച്ചത് .ഈ ആക്രമണത്തില്‍ നിരവധി പോലീസുകാർക്ക് പരിക്കേറ്റു. പോലീസ് കാറിന്റെ ചില്ലുകളും തകർത്തു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Related Articles

Back to top button