
താമരശ്ശേരി: മുസ്ലിം യൂത്ത് ലീഗ് ദിനത്തില്‍ തച്ചംപൊയില്‍ ടൗണ്‍ യൂത്ത് ലീഗ് കമ്മറ്റിയുടെ കീഴില്‍ നടന്നു വരുന്ന മെഡിക്കല്‍ ചാരിറ്റി വിങ്ങിലേക്ക് ലഭിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഭാരവാഹികള്‍ക്ക് കൈമാറി. പ്രവാസിയാണ് കാല് ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയത്.
അലി തച്ചംപൊയില്‍, ഹബീബ് തമ്പി, അല്‍ത്താഫ് ടി പി, നദീറലി, ഷംസു എന്‍.പി, ഷാജല്‍ സി.എച്ച്, ഷമീം വി.സി, ഹാരിസ് ഖത്തര്‍,മഹ്ഷൂക് എന്‍.പി ജംഷീര്‍ മേത്തല്‍,ജംഷിദ് കെ.കെ,ജാഫര്‍ പി.സി , നസീം പി.സി,നിഹാസ്, ബാവൂട്ടി, സഹദ് , നബീല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





