
തിരുവനന്തപുരം: പാലോട് നടന്ന് പോകുന്നതിനിടയിൽ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച വിദ്യാർത്ഥിനി ചികിത്സയിലിക്കെ മരിച്ചു. കഴിഞ്ഞ ശനിയാഴ്ച പാലോട് വച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ്മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ഇടിഞ്ഞാർ വിട്ടികാവിൽ ശശിയുടെ മകൾ അപർണയാണ് (14) മരിച്ചത്. പാലോട് റേഞ്ച് ഓഫീസിനു മുൻപിൽ ആയിരുന്നു അപകടം. റോഡ് സൈഡിൽ കൂടി നടന്നു പോയ അപർണ്ണയെ സ്കൂട്ടർ പിറകിൽ വന്നു ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ കുട്ടിയെ ഗുരുതര പരിക്കോടെ അപ്പോൾ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇടിഞ്ഞാർ ട്രൈബൽ ഹൈ സ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ആണ് അപർണ്ണ. മാതാവ്. പരേതയായ സജിത. സഹോദരൻ. മനു. ഫോട്ടോ :അപർണ





