
കൊച്ചി: നെടുമ്പാശ്ശേരിയിൽ വിമാനം തിരിച്ചിറക്കി. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനാലാണ് വിമാനം തിരിച്ചിറക്കിയത്.
ബംഗളുരുവിലേക്ക് പുറപ്പെട്ട എയർ ഏഷ്യ വിമാനമാണ് ഇന്നലെ രാത്രി തിരിച്ചിറക്കിയത്. തകരാർ പരിഹരിച്ചതിന് ശേഷം ഇന്ന് യാത്ര തുടരും. വിമാനത്തിൽ 174 പേരാണുണ്ടായിരുന്നത്.





