കോളിക്കലില്‍ പട്ടാ പകല്‍ കാട്ടുപന്നി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു; നാട്ടുകാര്‍ ഭീതിയില്‍

കട്ടിപ്പാറ: പട്ടാ പകല്‍ കാട്ടുപന്നി വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു. കോളിക്കല്‍ വടക്കേപറമ്പില്‍ ഐ കെ അബ്ദുല്‍ മജീദിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് തിങ്കളാഴ്ച രാവിലെ പന്നി വീണത്. മജീദും ഭാര്യയും വീടിന്റെ ഉമ്മറത്ത് നില്‍ക്കുമ്പോഴാണ് റോഡില്‍ നിന്ന് പന്നി വീട്ടുമുറ്റത്തേക്ക് കയറി വന്നത്. നേരെ കിണറിന്റെ ബാഗത്തേക്ക് പോയി. രാവിലെ പത്തരയോടെയായിരുന്നു സംഭവം.
കിണര്‍ മറി കടക്കാനുള്ള ശ്രമത്തിനിടെ പന്നി ഒന്നര മീറ്റര്‍ ഉയരത്തില്‍ സംരക്ഷണഭിത്തിയുള്ള കിണറ്റില്‍ വീഴുകയായിരുന്നു. കിണറ്റില്‍ വീണ പന്നിയെ വനം വകുപ്പിന്റെ എം പാനല്‍ ഷൂട്ടര്‍ തങ്കച്ചന് എത്തിയാണ് വെടിവെച്ചു കൊന്നത്. തുടര്‍ന്ന് വനം വകുപ്പ് ആര് ആര് ടി ഉദ്യോഗസ്ഥര്‍ പന്നിയുടെ ജഡം ഫോറസ്റ്റ് ഓഫീസ് പരിസരത്തെത്തിച്ച് സംസ്കരിച്ചു. പ്രദേശത്ത് കാട്ടുപന്നികള്‍ പെറ്റു പെരുകുന്നതായി നാട്ടുകാര്‍ പറയുന്നു.
അടുത്തിടെ പട്ടാപകല്‍ നാട്ടിലിറങ്ങിയ പന്നി കോളിക്കലും പരിസരത്തും നിരവധി പേരെ അക്രമിച്ചിരുന്നു. കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും നശിപ്പിക്കുന്നതിനാല്‍ ജീവിതം വഴിമുട്ടിയ അവസ്ഥയാണ്. കൃഷിയിടത്തിലെത്തുന്ന പന്നികളെ നിരുപാധികം വെടിവെച്ചു കൊല്ലാനുള്ള അനുമതി വേണെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.





