
തിരുവനന്തപുരം: അമ്പലമുക്കില്‍ ചെടി കടയിലെ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ രേഖാ ചിത്രവും ,സി സി ടി വി ദൃശ്യവും പുറത്ത്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ സഞ്ചരിച്ച ഓട്ടോയിലെ ഡ്രൈവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖ ചിത്രം വരച്ചത്. തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന ആളാണ് പ്രതി.
അതേസമയം കൊലപാതകിയുടേതെന്ന സംശയിക്കുന്ന വിരലടയാളം ഫിംഗര്‍പ്രിന്റ് ബ്യൂറോക്ക് നേരത്തെ ലഭിച്ചിരുന്നു. അതിനിടെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം വിപുലപ്പെടുത്തി. അമ്പലമുക്ക് സസ്യോദ്യാനത്തിലെ ജീവനക്കാരി വിനീതയുടെ ദുരൂഹ കൊലപാതകത്തിലാണ് പൊലീസിന് നിര്‍ണ്ണായകമായ തെളിവ് ലഭിച്ചത്. കൊലപാതകിയുടെതെന്ന് സംശയിക്കുന്ന വിരലടയാളം സംഭവം നടന്ന സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചു. കൊലയ്ക്ക് ശേഷം പ്രതി തന്നെ മൃതദേഹം ഒരു ഫ്ളക്സ് ഉപയോഗിച്ച് മൂടിയിരുന്നു. അതില്‍ നിന്നാണ് വിരലടയാളം ഫിംഗര്‍പ്രിന്റ് ബ്യൂറോ വേര്‍തിരിച്ച് എടുത്തത്. അതിനിടെ കേസന്വേഷിക്കുന്ന സംഘം വിപുലപ്പെടുത്തി.
കണ്‍ട്രോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ധിന്‍രാജിന്റെ നേതൃത്വത്തില്‍ ഉളള സംഘത്തില്‍ പേരൂര്‍ക്കട, മണ്ണന്തല സര്‍ക്കിള്‍ ഇന്‍സ്പെക്ടറമാരും, നിരവധി സമ്പ് ഇന്‍സ്പെക്ടറമാരും സൈബര്‍ വിദ്ഗ്ദരും, പഴയ ഷാഡോ സംഘാഗംങ്ങളും ഉണ്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുളള കഴുത്തിലെറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്.





