Alappuzha

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവം; കെണി വച്ച കർഷകൻ കസ്റ്റഡിയിൽ

Please complete the required fields.




ചാരുംമൂട്: ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ കെണി വച്ച കർഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുത്തൻചന്ത 9-ാം വാർഡ് ചരുവിളയിൽ ജോൺസനെയാണ് നൂറനാട് സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

താമരക്കുളം കിഴക്കെമുറി പുത്തൻചന്ത പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ പിള്ള (65) ആണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെ കൊടുവരവയലിലായിരുന്നു അപകടം. സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

Related Articles

Back to top button