Kozhikode

ജനപഥം സാക്ഷി; സ്വാഗതസംഘം രൂപവത്കരിച്ചു

Please complete the required fields.




കോഴിക്കോട് : ‘രാഷ്ട്രമാണ് വലുത്, ബഹുസ്വരതയാണ് ഇന്ത്യ’ എന്ന മുദ്രാവാക്യവുമായി ലോക്‌ താന്ത്രിക് യുവജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒമ്പതിന് ക്വിറ്റിന്ത്യാദിനത്തിൽ വടകരയിൽ ‘ജനപഥം സാക്ഷി’ പരിപാടി നടത്തും. പരിപാടിയുടെ മുന്നോടിയായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. എൽ.ജെ.ഡി. ജില്ലാപ്രസിഡന്റ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനംചെയ്തു.

ലോക്‌ താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡൻറ്് പി. കിരൺജിത്ത് അധ്യക്ഷനായി. എം.കെ. പ്രേംനാഥ്, എം.കെ. ഭാസ്കരൻ, എം.പി. ശിവാനന്ദൻ, പ്രഭീഷ് ആദിയൂര്, കെ. രജീഷ്, രാഗേഷ് കരിയാത്തൻകാവ്, ലാൽപ്രസാദ്, സച്ചിൻ വില്യാപ്പള്ളി, നിബിൻകാന്ത് എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ഭാരവാഹികൾ: കെ.കെ. കൃഷ്ണൻ(ചെയ.), പി. കിരൺജിത്ത് (ജന. കൺവീനർ), വി.കെ. സന്തോഷ് കുമാർ(ഖജാ.).

Related Articles

Leave a Reply

Back to top button