Kozhikode

കോഴിക്കോട് കാർ പുഴയിലേക്കു പതിച്ചു; യാത്രക്കാർ അ​ത്ഭു​ത​ക​ര​മാ​യി രക്ഷപ്പെട്ടു

Please complete the required fields.




കോഴിക്കോട് : ചാ​ലി​യം പു​ലി​മു​ട്ടി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ പു​ഴ​യി​ലേ​ക്കു പ​തി​ച്ചു. യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പു​ലി​മു​ട്ട് തു​ട​ങ്ങു​ന്ന നി​ർ​ദേ​ശ് (നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ് ഇ​ൻ ഡി​ഫ​ൻ​സ് ഷി​പ് ബി​ൽ​ഡി​ങ്) ക​വാ​ട​ത്തി​നു മു​ന്നി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.45ഓ​ടെ​യാ​ണ് അ​പ​ക​ടം.

വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സു​ഹൃ​ത്തു​ക്ക​ൾ ഒ​രു​മി​ച്ച് പു​ലി​മു​ട്ട് ക​ട​ൽ​തീ​ര​ത്തെ​ത്തി സാ​യാ​ഹ്നം ചെ​ല​വ​ഴി​ച്ച് തി​രി​ച്ചു​പോ​വു​ന്ന​തി​നാ​യി കാ​ർ തി​രി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് പു​ഴ​യി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ചു പേ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ചാ​ലി​യം കോ​സ്റ്റ​ൽ പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചാ​ലി​യം സ്വ​ദേ​ശി​ക​ളാ​യ പി.​എ​ൻ. നു​മൈ​ർ, കി​ണ​റ്റി​ങ്ങ​ല​ക​ത്ത് ത​ഫ്സീ​ർ, കോ​ട്ട​ക്ക​ണ്ടി അ​ഫ്സ​ൽ, ഫ​ർ​സീ​ക്ക്, ഫ​ർ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

Related Articles

Leave a Reply

Back to top button