
കോട്ടയം: മുണ്ടക്കയത്ത് രണ്ടേ കാല്‍ കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. തമിഴ്നാട് കമ്ബം സ്വദേശികളായ ചിത്ര, സെല്‍വി, കാന്തി എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
തമിഴ്നാട്ടില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേക്ക് കഞ്ചാവ് വരുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. കമ്ബത്ത് നിന്നും കുമളി ചെക്പോസ്റ്റ് വഴി ഇവര്‍ മുണ്ടക്കയത്ത് എത്തിയപ്പോള്‍ ആയിരുന്നു എക്സൈസ് പിടികൂടിയത്.
എരുമേലി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ G ഫെമിന്‍്റ നേതൃത്വത്തില്‍ ആണ് കഞ്ചാവ് പിടികൂടിയത്. പ്രതികളായ മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കുകയും പിന്നീട് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
രണ്ടുദിവസം മുന്‍പ് കോട്ടയം നഗരത്തിലും വന്‍തോതിലാണ് കഞ്ചാവ് പിടികൂടിയത്. ട്രെയിന്‍ മാര്‍ഗ്ഗം കടത്തുകയായിരുന്ന 9കിലോ കഞ്ചാവുമായി പിടിയിലായത് 3 യുവാക്കളായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ട്രയിനുകള്‍ വഴി കഞ്ചാവ് കടത്ത് വ്യാപകമായതോടെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.
പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു ആ ദിവസം പോലീസ് റെയില്‍വേ സ്റ്റേഷനില്‍ മഫ്ത്തിയിലെത്തി പരിശോധന നടത്തിയത്. ജില്ലയില്‍ കഞ്ചാവ് വേട്ട വ്യാപകമായതോടെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പരിശോധന ശക്തമാക്കി.





